Posts

Image
  പശ്ചിമഘട്ട ചിത്രശലഭ സംഗമം - 2023 ഫൗണ്ടേഷൻ ഫോർ എൻവിറോൺമെന്റൽ കൺസർവേഷൻ എഡ്യുക്കേഷൻ ആന്റ് റിസർച്ച് (FECER ), കേരള വനഗവേഷണ സ്ഥാപനത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആദ്യ പശ്ചിമഘട്ട ചിത്രശലഭ സംഗമം (Western Ghat Butterfly Meet - 2023) സമാപിച്ചു. ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള ചിത്രശലഭ വിദഗ്ദരും, ഗവേഷകരും , പരിസ്ഥിതി പ്രവർത്തകരേയും ഒരുമിപ്പിച്ചു കൊണ്ട് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയായിരുന്നു ചിത്രശലഭ സംഘമം . പീച്ചി - ചിമ്മിനി - അതിരപ്പിള്ളി - വാഴച്ചാൽ - പെരിങ്ങൽ കൂത്ത് - മലക്കപ്പാറ എന്നിവടങ്ങളിലായി ഫീൾഡ് സർവ്വെ നടത്തിയ സംഘം പശ്ചിമഘട്ട ചിത്രശലഭ ഗവേഷണ രംഗത്തിന് വിലപ്പെട്ട സംഭാവനകളാണ് നല്കുക. ഹിമാലയൻ ചിത്രശലഭ നിരീക്ഷകരുടേയും പശ്ചിമ ഘട്ട ചിത്രശലഭ നിരീക്ഷകരുടേയും സംഘമമായി ചിത്രശലഭ മീറ്റ് മാറി. ആർദ്ര ഇല കൊഴിയും വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ, പുഴയോരക്കാടുകൾ, വന തോട്ടങ്ങൾ, തൊടികൾ തുടങ്ങിയ വ്യത്യസ്ഥ ആവാസ വ്യവസ്ഥകളിൽ നിന്നായി 100 ലേറെ ജീവജാതി ചിത്രശലഭങ്ങളാണ് സർവ്വെയിൽ കണ്ടെത്തിയത്. ശലഭ നിരീക്ഷകർക്ക് വളരെ വിരളമായി കാണാൻ കഴിയുന്ന കരിരാജൻ (ബ്ലാക്ക് പ്രിൻസ് ) ചിത്രശലഭം , ലോകത്ത് പ
  FOUNDATION FOR ENVIRONMENTAL CONSERVATION, EDUCATION AND RESEARCH (FECER) is a non-profit organization registered under the Travancore-Cochin Literary, Scientific and Charitable Societies Registration Act, 1955 in the year 2006, headquarters at Thrissur, Kerala, India. The aim of the organization is to establish a sustainable linkages between biodiversityand human well-being by implementing various conservation strategies.